ഇത്തിരി ഇന്‍റെലെക്ച്വല്‍ ആകാനുള്ള ശ്രമം!!!

പഠിച്ചത് ബി ടെക് ഇലക്ട്രോണിക്സ് ആണെങ്കിലും “കപ്പാസിറ്റര്‍ ഏതാ..കപ്പലണ്ടി ഏതാ..” എന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തിലാണ് ഞാനിപ്പോള്‍. ഒരു ട്രാന്‍സിസ്റ്ററിനു എത്ര കാലുകള്‍ ഉണ്ട് എന്ന കാര്യം പോലും ഞാന്‍ മറന്നു പോയിരിക്കുന്നു (ഇത്തിരി ഓവറായോ ?). പഠിക്കുന്ന കാലത്ത് തന്നെ “ഇലക്ട്രോണിക്സ് ഫോര്‍ യു” മാഗസിന്‍ വായിച്ചു ഹോബി സര്‍ക്യൂട്ടുകള്‍ ഒക്കെ ഉണ്ടാക്കുന്നവരോട് എനിക്ക് അസൂയ ആയിരുന്നു. പിന്നീട് ലൈബ്രറിയില്‍ പോയി ഈ മാഗസിന്‍ സ്ഥിരമായി വായിക്കുന്ന ഒരാളായി ഞാന്‍ മാറി. ഇതൊക്കെ വായിച്ചാല്‍ മനസിലാകുന്ന നിലവാരത്തിലേക്ക്  ഉയരുമ്പോഴേക്കും നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരുന്നു.

കോളേജ് ജീവിതം അവസാനിച്ചതിന് ശേഷം ‘ഇലക്ട്രോണിക്സ് ഫോര്‍ യു’ ഒന്നും വായിക്കാതായി. പിന്നീട് ജോലി ഒക്കെ കിട്ടി കൈയില്‍ കുറച്ചു കാശു വന്നിരിക്കുന്ന സമയത്താണ്, അതിശയിപ്പിക്കുന്ന ഒരു ഓഫറുമായി “ഇലക്ട്രോണിക്സ് ഫോര്‍ യു” എനിക്ക് മെയില്‍ അയക്കുന്നത്.

Electronics For You Subscription Offer

Electronics For You Offer

ഇതാണ് പറ്റിയ സമയം എന്ന് മനസിലാക്കിയ ഞാന്‍ രണ്ടു വര്‍ഷത്തേക്ക്  ഓര്‍ഡര്‍ ചെയ്യാന്‍ തന്നെ  തീരുമാനിച്ചു. അങ്ങനെ 2011 സെപ്റ്റംബർ മാസം SBI ഡെബിറ്റ് കാര്‍ഡ്‌ (Internet Banking ഇല്ലായിരുന്നു!) ഉപയോഗിച്ച് ഞാന്‍ ഒരു ശ്രമം നടത്തി. അവസാന ഘട്ടമായ payment gateway യിൽ വെച്ച് transaction പരാജയപ്പെട്ടു. വീണ്ടും ഒരു തവണ കൂടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അക്കൗണ്ടിൽ നിന്ന് കാശു പോയിട്ടില്ല എന്നു ഞാൻ കരുതി (Mini Statement പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ല…) പിന്നീട് ഞാൻ അതിനെ കുറിച്ച് മറന്നു പോയി.

ഒരു വർഷത്തിനു ശേഷം, 2012 ഓഗസ്റ്റ്‌.

50% discount  offer തീരാൻ പോകുന്നു എന്ന  മെയിൽ വരുന്നു. വീണ്ടും ഞാൻ subscribe ചെയ്യാൻ ശ്രമിക്കുന്നു (ഇത്തവണ payment ഇന്റർനെറ്റ്‌ ബാങ്കിംഗ് വഴിയാണ്!). അവസാന ഘട്ടത്തിൽ വെച്ച് “An Online transaction error has happened!” എന്ന സന്ദേശമാണ് ലഭിച്ചത്. IRCTC യിൽ tatkal ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ ഇത്രയും പണിയില്ലല്ലോ എന്ന് ഞാൻ ആലോചിച്ചു. Mozilla Firefox നെയും ‘Kaspersky Safe Money’ സംവിധാനത്തെയും ഞാൻ സംശയിച്ചു!!!

ഇത്തവണ  ശരിക്കും  അക്കൗണ്ടിൽ നിന്ന് Rs. 595 പോയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞിട്ടും പോയ കാശു  തിരിച്ചു വരാതായപ്പോൾ ഞാൻ Online SBI യിൽ complaint രജിസ്റ്റർ ചെയ്തു. കുറെ reminder മെയിലുകൾ അയച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ഒരു മറുപടിയും ലഭിച്ചില്ല. ഒടുവിൽ ഞാൻ ബാങ്കിൽ നേരിട്ട് പോയി written complaint കൊടുത്തു (അക്കൗണ്ട്‌ statement print out സഹിതം, പിന്നല്ല…!).

Customer complaints കൈകാര്യം ചെയ്യുന്ന ഓഫീസർ എന്നെ അടിമുടി ഒന്ന് നോക്കി. “ഇയാൾ ഏതു മാഗസിൻ ആണ് subscribe ചെയ്തത്..?” എന്ന് അയാൾ പുച്ഛത്തോടെ ചോദിച്ചു. “നിങ്ങൾ ഈ  പറയുന്ന കാശു മാഗസിൻ കമ്പനിക്ക് കിട്ടിയിട്ടില്ല എന്നുള്ളതിന് എന്താണ് തെളിവ്..?” എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം മുട്ടി. “നിങ്ങൾ ആദ്യം മാഗസിൻ കമ്പനിക്ക് മെയിൽ അയക്കു…അവർക്ക് കാശു കിട്ടിയിട്ടില്ല എന്ന മറുപടി ബാങ്കിന് ഫോർവേഡ് ചെയ്യു…” എന്ന് പറഞ്ഞു ഓഫീസർ എന്നെ ഒഴിവാക്കി.

Rs. 595 പോയാലും വേണ്ടില്ല, ഇതിന്റെ പിന്നാലെ ഇനി നടക്കാൻ വയ്യ എന്ന് കരുതി ഞാൻ ആ കാര്യം വിട്ടു. കുറെ ദിവസങ്ങൾക്ക് ശേഷം Online SBI ഞാൻ രജിസ്റ്റർ ചെയ്ത complaint നു മറുപടി  അയച്ചു. “Your complaint is now resolved. Your transaction has been performed through merchant site of CCAvenues. Kindly contact your merchant for the credit status.” എന്നായിരുന്നു മെയിൽ.

ഒടുവിൽ ഞാൻ “എന്റെ കാശു പോയ അതേ വഴിയിലൂടെ” തന്നെ സഞ്ചരിക്കാൻ തീരുമാനിച്ചു. ഒരൊറ്റ ദിവസം കൊണ്ട് payment gateway യിലേക്കും EFY യിലേക്കും ‘കടുത്ത ഭാഷയിൽ ‘ കുറച്ചു മെയിലുകൾ അയച്ചു. മെയിലുകൾക്ക് പ്രാധാന്യം കിട്ടാൻ വേണ്ടി ‘I am a software Engineer’, ‘I am a Hobby Circuit maker’ തുടങ്ങിയവ അവിടവിടെ തിരുകി കയറ്റി. Payment Gateway വെബ്‌സൈറ്റിൽ customer care ഓഫീസറോട് ലൈവ് ചാറ്റിങ് നടത്താൻ സൗകര്യം ഉണ്ടായിരുന്നു. അതിന്റെ details ചുവടെ…(എവിടുന്നു വരുന്നെട ഇവനൊക്കെ എന്ന്  customer care ഓഫീസർക്ക് തോന്നി കാണുമോ?)

EFY Online Transaction

EFY Online Subscription

എന്തായാലും കുറച്ച് മെയിലുകളിലൂടെ ” ഞാനിവിടെ ‘ഇലക്ട്രോണിക്സ് ഫോര്‍ യു’ വായിക്കാൻ പറ്റാതെ ചാകാൻ പോകുകയാണ്!” എന്നൊരു  പ്രതീതി ഉളവാക്കാൻ എനിക്ക് സാധിച്ചിരുന്നു. ഒരു ദിവസം ഓഫീസിൽ  ഇരിക്കുമ്പോൾ ഒരു കോൾ വരുന്നു. അങ്ങേ അറ്റത്ത്‌ സംഭാഷണം രാഷ്ട്രഭാഷയിലാണ്. എന്ത് പറയണം എന്നറിയാതെ ഞാൻ പരുങ്ങിയപ്പോൾ, മലയാളിയും EFY സർക്കുലേഷൻ മാനേജരുമായ മോളി നായർ ഫോണ്‍ എടുത്തു.

എന്റെ payment അവിടെ കൃത്യ സമയത്ത് തന്നെ എത്തിയിട്ടുണ്ട് എന്ന കാര്യം അവർ സമ്മതിച്ചു. സർക്കുലേഷൻ വിഭാഗത്തിലെ ഒരു ചെറിയ പിഴവായിരുന്നു കാരണം. ഓണ്‍ലൈൻ subscription ‘YES’ എന്നതിന് പകരം ‘NO’  എന്നാണത്രേ ആദ്യം ഫോണ്‍ എടുത്ത ഹിന്ദിക്കാരൻ മാർക്ക്‌ ചെയ്തത്. അവർ എനിക്ക് ഓർഡർ നമ്പർ തരികയും രണ്ടു വർഷത്തേക്ക് മാഗസിൻ അയച്ചു തരാം എന്ന് പറയുകയും ചെയ്തു.

സംഭാഷണത്തിനിടയിൽ മോളി നായരുടെ ഒരു ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു – “താങ്കൾ ഇതിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2011 സെപ്റ്റംബറിൽ ഈ മാഗസിൻ subscribe ചെയ്യാൻ ശ്രമിച്ചിടുണ്ടോ…താങ്കളുടെ പേരിൽ ഇവിടെ ‘കുറച്ച്’ payment വന്നു കിടപ്പുണ്ടല്ലോ?” എന്നായിരുന്നു അത് (അപ്പോൾ അതിന്റെ കാശും പോയിരുന്നോ?!!!). ഇത് വരെ ഞാൻ അടച്ച എല്ലാ കാശും ചേർത്ത് എന്നെ “ഒരു ആജീവനാന്ത Subscriber” ആയി പരിഗണിക്കാമോ? എന്ന് ചോദിക്കാമായിരുന്നു. എങ്കിലും ഞാൻ “അക്കൗണ്ട്‌ പരിശോധിച്ച് മെയിൽ അയക്കാം” എന്ന് പറഞ്ഞു.

Climax:  ‘ഇലക്ട്രോണിക്സ് ഫോര്‍ യു’ subscribe ചെയ്ത ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ മാഗസിൻ ലഭിക്കാതെ വന്നിട്ടുണ്ട് എന്ന് ഒരു ഫോറത്തിൽ വായിച്ചു. വെറുതെ SBI യെയും Payment Gateway യെയും സംശയിച്ചു.
എന്തായാലും എനിക്കിപ്പോൾ ‘ഇലക്ട്രോണിക്സ് ഫോര്‍ യു’ എല്ലാ മാസവും മുടങ്ങാതെ ലഭിക്കാറുണ്ട്. അതൊക്കെ വായിച്ചു ഞാനിപ്പോൾ ഇലക്ട്രോണിക്സ് രംഗത്തെ latest technology ഒക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്.

Advertisements