പുതുച്ചേരിയിലെ പുതുമണവാളന്‍!

“ഈ പോസ്റ്റിലെ കഥാനായകനും കഥാസന്ദര്‍ഭങ്ങള്‍ക്കും യഥാര്‍ത്ഥ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്നൊന്നും ഞാന്‍ പറയില്ല, കാരണം ഇതൊക്കെ നടന്ന സംഭവങ്ങള്‍ തന്നെയാണ്.

കഥനായകനെ നമുക്ക് “പോളി” എന്നു വിളിക്കാം. ഇലക്ട്രോണിക് ഗാഡ്‌ജെട്സുകളോട്‌ ചെറുപ്പം മുതല്‍ക്ക് തന്നെ അടങ്ങാത്ത അഭിനിവേശമായിരുന്നു പോളിക്ക്. മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയവ  പോളിക്ക്‌ കളിപ്പാട്ടങ്ങള്‍ ആയിരുന്നു. പോളി വളര്‍ന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയതോടെ ഈ താല്‍പര്യവും വളര്‍ന്നു വന്നു.

മൊബൈല്‍ ഫോണ്‍ മേഘലയില്‍ ആണ്ട്രോയിഡ് വിപ്ലവം ഉണ്ടായപ്പോള്‍ പോളി അതിയായി സന്തോഷിച്ചു. ഫ്ലിപ്കാര്‍ട്ട്, ഈബേ തുടങ്ങിയ സൈറ്റുകളില്‍ നിത്യ സന്ദര്‍ശകനായതിനാല്‍  പലതരം മൊബൈല്‍ ഫോണുകളുടെ വിലയും സ്പെസിഫികേഷന്‍സും നമ്മുടെ കഥനായകനു മനപാOമായിരുന്നു.വളരെ വിചിത്രമായ ബ്രാന്‍ഡ്‌ പ്രോഡക്റ്റ്സ് വാങ്ങുക എന്നത് പോളിയുടെ ഒരു സ്വഭാവമാണ്. ഇത് വരെ ആരും കേട്ടിട്ടില്ലാത്ത ഒരു ബ്രാന്‍ഡ്‌ പെന്‍ഡ്രൈവ് ആണ് പോളി വാങ്ങിയത് (വളരെ മികച്ച ട്രാന്‍സ്ഫര്‍ സ്പീഡ് ആണെന്ന് അവകാശപെട്ട പെന്‍ഡ്രൈവ് 10 MB കോപി ചെയാന്‍ 5 മിനുട്ടില്‍ കൂടുതല്‍ സമയം എടുത്തത്‌ കണ്ടു പോളി കരഞ്ഞു പോയി).

മികച്ച ഗുണമേന്മയുള്ള പ്രോഡക്റ്റ്സ് ഏറ്റവും കുറഞ്ഞ വിലയില്‍ എവിടെയൊക്കെ കിട്ടും എന്നു എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കാറുണ്ടായിരുന്ന പോളി സ്വന്തമായി ഒരു  മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തിരഞ്ഞെടുത്തത് “ഇന്‍റെല്‍ സോളോ X900” ആയിരുന്നു.

Intel Lava XOLO X900 Mobile Phone

Intel Lava XOLO X900 Mobile Phone

ആ ഫോണിനു ഹീറ്റിംഗ് ഇഷ്യൂ ഉണ്ടെന്നു പറഞ്ഞു പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല ( വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ !!!!).  ”1.6 ഗിഗാഹെട്സ് ഇന്‍റെല്‍ ആറ്റം പ്രോസ്സസര്‍” ഉള്ളത് കൊണ്ട് ഏതു ഗെയിമും കളിക്കാന്‍പറ്റുംഎന്നൊക്കെ പറഞ്ഞു സാധാരണക്കാരായ ആണ്ട്രോയിഡ് മുതലാളിമാരെ പോളി വല്ലാതെ കളിയാക്കി.

“ചാത്തന്‍മാരുടെ മുഖപ്രസാദം” മങ്ങിതുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. തന്‍റെ ഫോണില്‍   ”വോയിസ്‌ കോളിംഗ് ” എന്ന അടിസ്ഥാന സൗകര്യം വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന സത്യം കഠിനമായ ഹൃദയ വേദനയോടെ പോളി തിരിച്ചറിഞ്ഞു. BSNL മൈക്രോ സിമ്മിന്‍റെ കുഴപ്പം ആണെന്ന വാദം പൊളിഞ്ഞതോടെ പോളി മാനസികമായി തകര്‍ന്നു. പുതുച്ചേരിയില്‍ പ്രൊജക്റ്റ്‌ കമ്മിഷനിംഗിനു വേണ്ടി പോയപ്പോള്‍  വീട്ടില്‍ വിളിക്കാന്‍ വേണ്ടി ഒരു നോക്കിയ 1100 എങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു നടന്ന സമയത്താണ് തന്‍റെ ഫോണിനു “ആണ്ട്രോയിഡ് 4.0 ഐസ്ക്രീം സാന്‍ഡുവിച്” അപ്ഡേറ്റ് വന്ന കാര്യം അറിഞ്ഞത്. അപ്ഡേറ്റ് ചെയ്ത ശേഷം തന്‍റെ ഫോണില്‍ കോള്‍ ചെയ്യാന്‍ പറ്റുന്നത് കണ്ടു പോളിയിടെ കണ്ണ് നിറഞ്ഞു പോയി (അണയാന്‍ പോകുന്ന തീ ആളിക്കത്തും!!).

ഈ കാര്യം വീട്ടില്‍ വിളിച്ചു പറഞ്ഞു വീണ്ടും ഒരു കോള്‍ കൂടി ചെയ്യാന്‍ നോക്കിയപ്പോള്‍ സംഗതി വീണ്ടും പഴയ പോലെ തന്നെ!!! (നോക്കിയ 1100 വീണ്ടും പോളിയെ നോക്കി ചിരിച്ചു!). ഒടുവില്‍ ഫോണ്‍ വാങ്ങിയ കടയില്‍ തന്നെ കൊണ്ടുപോയി കൊടുത്തു. “ഇതിനു പരിഹാരമില്ല, ദിസ്‌ ഈസ്‌ incurable” എന്നു  സെയില്‍മാന്‍ പറഞ്ഞപ്പോള്‍ പോളി ചൂടായി. അവസാനം കഥനായകന്‍റെ ദയനീയാവസ്ഥ കണ്ട കട മുതലാളി “ഫോണ്‍ റീപ്ലേസ് ചെയ്തു തരാം” എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

കൈയിലുണ്ടായിരുന്ന ഫോണ്‍ പ്രോസ്സസരിന്‍റെ ഫ്രീക്വന്‍സി വരെ മാറ്റി പരമാവധി ഉപയോഗിച്ചിടുണ്ട് എന്നതിനാല്‍ റീപ്ലേസ്മെന്‍റ് തന്നെയാണ് നല്ലതെന്ന് പോളിയും  മനസ്സില്‍ കരുതി. ഒരു പുത്തന്‍ പുതിയ സോളോ തന്‍റെ പേരില്‍ കൊറിയര്‍ ആയി വരുന്നതും സ്വപ്നം കണ്ടു ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരാറുണ്ട് പോളി ഇപ്പൊള്‍ . പുതിയ ഫോണ്‍ ഉടന്‍ തന്നെ എത്തട്ടെ എന്നു ആശംസിച്ചു കൊണ്ട് നിര്‍ത്തട്ടെ!!!

Advertisements

7 thoughts on “പുതുച്ചേരിയിലെ പുതുമണവാളന്‍!

 1. പാര്‍ട്ട്‌ 2 ഉടനെ ഇറക്കണം. പുതുച്ചേരി വിശേഷങ്ങളുമായി. ശ്രീജേഷിനെ പോലെ ഉള്ള അധ്വാനിക്കുന്ന ജനവിഭാഗത്തെ ചൂഷണം ചെയ്തു ഇവന്‍ അടിച്ചെടുത്ത അപ്രീസിയെഷനും, അതു കഴിഞ്ഞു രണ്ടാം ദിവസം അവിടെ എന്തൊക്കെയോ അടിച്ചു പോയി എന്നുള്ളതും എല്ലാം വിവരിച്ചു കൊണ്ട് ഒരു പാര്‍ട്ട്‌ 2 പ്രതീക്ഷിക്കുന്നു.

 2. ഒരു ബ്ലോഗ്‌ ഉണ്ടെന്നു കരുതി എന്തും ആവാം എന്ന് കരുതരുത്.
  “അനീതിയും അക്രമവും എവിടെ ഉണ്ടെങ്കിലും ഞാന്‍ അവിടെ കുതിച്ചെത്തിയിരിക്കും”..നീയാര ഡിങ്കനോ !!!!!
  പുലി വലിയവനകം. പക്ഷെ സ്വന്തം വാല്കൊണ്ട് നാണം മറക്കാനകിലാ… അവന്റെ ഒരു കോപ്പിലെ ബ്ലോഗ്‌….നീയൊക്കെ അര ട്രൌസറിട്ട് അജന്തയില്‍ ‘ആദിപാപം’ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ ഈ ഫീല്‍ഡ് വിട്ടതാ …നിന്റെ ഒക്കെ ഇക്കാനോട് (രോഹിത് ഉണ്ണിമാധവന്‍ ) ചോദിച്ചാല്‍ അറിയാം….അതൊക്കെ പോട്ടെ..നിനക്കുമുണ്ടല്ലോ ജന്മം തന്ന ഒരു android …നീയും ഒരിക്കല്‍ ഇത് പോലെ ഒരു ബ്ലോഗില്‍ വരും..മറക്കണ്ട …

  • അതിമോഹമാണ് പോളി അതിമോഹം…എന്റെ ഫോണിനു പ്രശ്നം ഉണ്ടാകുന്ന കാലം വരെ നിനക്ക് ആയുസ് ഉണ്ടാകും എന്ന അതിമോഹം. അത് തെറ്റായിരുന്നു എന്ന് തോന്നുമ്പോ നീ വാ…എന്റെ ഫോണിലെ ഉപയോഗിക്കാത്ത ഒന്നോ രണ്ടോ “ആപ് ” പെറുക്കി തരാം. അത് കൊണ്ട് പോയി നിന്റെ നോക്കിയ 1100 യില്‍ ഇന്‍സ്റ്റോള്‍ ചെയ്തു ആശ തീര്‍ക്കാം നിനക്ക്…ആശ തീര്‍ക്കാം…!

   • കൂട്ടുകാരന്‍ എന്ന് വിളിച്ച നാവ് കൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതില്‍ മനസ്താപമുണ്ട് .. എടോ നിജിന്‍ എന്ന് പേരുള്ള 3rd റേറ്റ് ചെറ്റേ…താന്‍ ആരാടോ? തന്റെയീ ബ്ലോഗും പുച്ഛവും ഒക്കെ ഇവിടത്തെ സാധാരണ ജനങ്ങളോട് മതി.ഇതാള് വേറയാ..android വാങ്ങാന്‍ അറിയാമെങ്കില്‍ അത് കൊണ്ട് നടക്കാനും എനിക്ക് അറിയാം.ഒരു മൊബൈല്‍ കേടവുന്നതും നന്നാക്കുന്നതും ആദ്യമായിടോന്നുമല്ല..ഒരാള്‍ക്ക് നാലു മൊബൈല്‍ വരെ ആവാം എന്നാണ് ഡല്‍ഹിയില്‍ നിന്ന് പ്രശാന്ത് രഘുവംശം പറഞ്ഞിട്ടുള്ളത്‌ ..എന്നാലും വാങ്ങിയത് തറവാട്ടില്‍ പിറന്ന സാധനം തന്നെ ആയിരുന്നു…എന്ത് തറവാട്ട്‌ മഹിമയുടെ പേരിലാ നീ എന്റെ മൊബൈലിനെ പുച്ഛിക്കുന്നത്..നിന്റെ ഒരു android ഉണ്ടല്ലോ s advance ..ഡ്രൈവിംഗ് സ്കൂള്‍ എന്നാ നാട്ടുകാര്‍ വിളിവ്ഹിരുന്നത്….. ഒരു നല്ല android കണ്ടാല്‍ തിരിച്ചറിയാനുള്ള പ്രായം നിനക്ക് ആയിട്ടില്ല..തന്റെ പരിപ്പുവട ഏറല്ല android ..

    • നേരാ തിരുമേനി… ഒരു നല്ല ആണ്ട്രോയിഡ് കണ്ടാല്‍ തിരിച്ചറിയാനുള്ള പ്രായം എനിക്ക് ആയിട്ടില്ല. ഈ പറയുന്ന തറവാട്ട്‌ മഹിമാക്കാരന്‍ പോളിയുടെ ഫോണ്‍ ഇപ്പൊ കട്ടപ്പുറത്താ….ജനുസിന്റെ ഗുണം…പിന്നെ അന്യന്‍ വിയര്‍ക്കുന്ന കാശും കൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു ഇത് പോലുള്ള കൂതറ ഫോണും എടുത്തു നടക്കുന്ന പോളി യെ പോലുള്ളവരോട് തിരുമേനി നേരത്തെ ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ….”ഇറവരന്‍സ് “…ബഹുമാനക്കുരവ്…നേരാ പിതാവേ….ബ്ലോഗ്‌ കച്ചവടത്തില്‍ എനിക്ക് ഒരുത്തന്റെം ഒത്താശ വേണ്ട…” I am too irreverent and outspoken !!!! “

 3. എന്താണെന്നറിയില്ല ആരോടെക്കയോ ഉള്ള സ്നേഹം കൊണ്ടാണെന്ന് (അല്ല ) തോന്നുന്നു, ചിലര്‍ മലയാളം ഫോണ്ട് ചോദിക്കുന്നു . hellomrnijinp.wordpress.com ന്റെ സ്ഥിരമായ വയന്ക്ക്രല്ലെങ്കിലും വായിക്കാന്‍ പറ്റാത്തതിന്റെ സങ്കടം , എങ്ങനെ യുള്ള കാര്യങ്ങള്‍ക് ഒരു സപ്പോര്‍ട്ട് ഫോറം കൂടെ തുടങ്ങിയാലേ വാഷിംഗ് മെഷീന്‍ വാങ്ങാന്‍ ………

 4. ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം ഒരു ‘പ്രത്യേക തരം’ ദാരിദ്ര്യമാണ് എന്നു കണ്ടുപിടിച്ച പോളിയെ ഇത്തരത്തിൽ അവഹേളിച്ചത് ശരിയായില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s