എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!

“ഇത്രേ ഉള്ളു ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ” എന്നു മനസിലാക്കി തന്ന രോഹിത്ത്‌ ഉണ്ണിമാധവനും, ഇതിനു ഒരു കാരണമായ വിനേഷ് ബാലനും നന്ദി പറഞ്ഞു കൊണ്ട്‌ തുടങ്ങട്ടെ…ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ചിന്ത മനസ്സില്‍ തോന്നിയത് എപോഴാണെന്നു ഓര്‍മയില്ല. ബ്ലോഗിന് എന്ത് പേരിടണം, എന്തിനെ കുറിച്ചു ബ്ലോഗ്‌ എഴുതണം എന്നീ കാര്യങ്ങളില്‍ തീരുമാനമാകാതെ കാലം കുറെ പോയി. ഇത്തിരി ടെക്നിക്കല്‍ ആയാലോ എന്ന് ആലോചിച്ചു. പിന്നെ വല്യ വിവരം ഇല്ലാത്തതു  കൊണ്ടും, ഒന്നോ രണ്ടോ പോസ്റ്റുകള്‍ കൊണ്ട് തന്നെ അവസാനിപ്പിക്കേണ്ടി വരും എന്നതു കൊണ്ടും വേണ്ടെന്നു വെച്ചു.

ഇംഗ്ലീഷ് ഫിലിമുകള്‍, നോവല്‍ രീടിംഗ്, കമ്പ്യൂട്ടര്‍ ഗെയിംസ് ഇതിനെ കുറിച്ചൊന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പിന്നെ സ്വന്തം തട്ടകമായ മലയാളം സിനിമകളെ കുറിച്ച് ആയാലോ എന്ന് കരുതി. ആദ്യ പോസ്റ്റ്‌ സ്വന്തം കൈ കൊണ്ട് ഇടണം എന്ന ആഗ്രഹം രോഹിത് ഉണ്ണിമാധവന്‍ കുളമാക്കി ( ഈശ്വരാ ദൈവമേ അവനു നല്ലത് മാത്രം വരുത്തണേ! ). മലയാള സിനിമയും ഞാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോള്‍, രണ്ടു മലയാളം സിനിമകള്‍ക്ക് ഞാന്‍ റിവ്യൂ എഴുതിയിടുണ്ട് (അതിന്റെ ലിങ്ക് ചോദിക്കരുത്,തരില്ല!). പിന്നെ പല സിനിമകളും ഒന്നില്‍ കൂടുതല്‍ തവണ കണ്ടത് കൊണ്ട് മിക്കവാറും ഡയലോഗുകള്‍ മനസ്സില്‍ പതിഞ്ഞു പോയിട്ടുണ്ട്. സീരിയസ് ആയ കാര്യങ്ങള്‍ പറയുമ്പോള്‍ പോലും ഈ സിനിമ ഡയലോഗുകള്‍ ഞാന്‍ പോലും അറിയാതെ എന്റെ സംസാരത്തില്‍ കടന്നു വരുന്നു (ഇത് ഒരു രോഗമാണോ ഡോക്ടര്‍?).

സ്വന്തമായി ഒരു ഡയലോഗ് പോലും ഇല്ലാത്തവന്‍ എന്ന് പറഞ്ഞു എല്ലാരും കളിയാക്കിയപ്പോഴും ഞാന്‍ വക വെച്ചില്ല . ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ ഇങ്ങനെ സിനിമ ഡയലോഗുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ മേല്‍ പറഞ്ഞ  രോഹിത്ത്‌ ഉണ്ണിമാധവനും സംഘവും ഞാന്‍ പറയുന്ന എല്ലാ  ഡയലോഗുകളും എണ്ണാന്‍ തുടങ്ങി. (സത്യം പറയാമല്ലോ എനിക്ക് രോഹിത്ത്‌ ഉണ്ണിമാധവനെ ഭയങ്കരം പേടിയാ!). അമ്പത് ഡയലോഗുകള്‍ തികച്ചപ്പോള്‍ ഈ ഗുണ്ടകള്‍ എന്നെ തല്ലിയതിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. ഇപ്പൊ ഡയലോഗുകളുടെ എണ്ണം തൊണ്ണൂറ്റി ഒമ്പത് ആയത്രേ (ഇവന്മാര്‍ക്ക്എണ്ണാനും അറിഞ്ഞൂടെ?!).

അടുത്ത ഒരു ഡയലോഗ് കൂടെ പറഞ്ഞാല്‍ അവര്‍ എന്നെ തല്ലി  കൊല്ലും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശെരിക്കും പേടിച്ചു. (പണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജനറല്‍ ടിക്കറ്റ്‌ എടുക്കാന്‍ കാശില്ലാതെ തെണ്ടി നടന്ന ഈ രോഹിതിനെ ഞാനാണ്‌ ടിക്കറ്റ്‌ എടുത്തു കൊടുത്തു സമാധാനിപ്പിച്ചു ട്രെയിന്‍ കേറ്റി വിട്ടത്. ആ രോഹിത് ആണ് എന്നോട് ഈ ചതി ചെയ്തത്…ആ അത് ഞാന്‍ ചോദിച്ചോളാം!!). എന്തായാലും ഈ വിലക്ക് വന്നതോട് കൂടി ഞാന്‍ ഇപോ അധികം സംസാരിക്കാറില്ല. കൂടുതല്‍ സമയവും എന്റെ മൊബൈലും (അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതാന്‍ മാത്രം ഉണ്ട്) നോക്കി ഇരിപ്പാ.

ഇനിയും ഈ വിലക്ക് എടുത്തു മാറ്റാന്‍ ഇവര്‍ തയ്യാറായില്ലെങ്കില്‍ ഞാന്‍ ഈ ബ്ലോഗിലൂടെ ശക്തമായി പ്രതികരിക്കും നോക്കിക്കോ! എന്റെ ഫേവറിറ്റ് ഡയലോഗുകള് അടുത്ത പോസ്റ്റില്‍ പറയാം.

അഭിപ്രായ പ്രകടന സ്വതന്ത്രത്തെ കൂച്ചുവിലങ്ങ് ഇടാനുള്ള നടപടിയില്‍ നിന്നും ഈ ധിക്കാരികള്‍ പിന്മാറും എന്ന ശുഭ പ്രതീക്ഷയോടെ നിര്‍ത്തട്ടെ (പാപിക്ക്‌ പശ്ചാത്തപിക്കാന്‍ ഒരു ചെറു പഴുത് കൂടി കൊടുക്കാം…!)

Advertisements

8 thoughts on “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!

 1. പോസ്റ്റ്‌ ഒക്കെ കൊള്ളാം. പക്ഷെ ഇതില്‍ ആഖ്യ എവിടെ, ആഖ്യാതം എവിടെ?

 2. മറ്റൊരു അറിയിപ്പ് : ഇനി കുറച്ചു കാലത്തേക്ക് ഇതില്‍ പോസ്റ്റുകള്‍ ഒന്നും കണ്ടില്ലെങ്കില്‍ ഇവനെ ഞാനും എന്‍റെ ഗുണ്ടകളും കൂടി തല്ലിക്കൊന്നു ഇവന്‍റെ തന്നെ മുതലക്കുഞ്ഞുങ്ങള്‍ക്കിട്ടു കൊടുത്തു എന്ന് മറ്റു വായനക്കാര്‍ മനസ്സിലാക്കേണ്ടതാണ്. ഇനിയും ഇവനെ ജീവിക്കാന്‍ അനുവദിച്ചാല്‍ ഒരു പക്ഷെ ഇവന്‍ മലയാളഭാഷയ്ക്കു തന്നെ ഒരു ഭീഷണിയായി തീര്‍ന്നേക്കാം.

 3. http://www.3itrade.com/community/index.php?/topic/235-spanish-masala-%E2%80%93-lal-jose-magic-once-again/ ഇങ്ങനെ ഒരു വെബ്‌ സൈറ്റില്‍ ആണ് മേല്പറഞ്ഞ നിജിന്‍ റിവ്യൂ എഴുതിയത് !!! ദൈവാദീനം എന്ന് പറയട്ടെ ആ വെബ്സൈറ്റ് കുറച്ചു ദിസമായി കാണാനില്ല !!!

 4. nijin bloggerku enthelum pattiyal.. mone unnimadhavoooooo…..neee pine ‘handicaped person-specia’l pensionte paperum pidichu wheel chairil sarkar officukal keriyirangendi varum……

 5. അഭിപ്രായ പ്രകടന സ്വതന്ത്രത്തെ കൂച്ചുവിലങ്ങ് ഇടാനുള്ള നടപടിയില്‍ നിന്നും ഈ ധിക്കാരികള്‍ പിന്മാറും എന്ന ശുഭ പ്രതീക്ഷയോടെ നിര്‍ത്തട്ടെ (പാപിക്ക്‌ പശ്ചാത്തപിക്കാന്‍ ഒരു ചെറു പഴുത് കൂടി കൊടുക്കാം…!)—
  mr.Blogger..ithu ningalude vakukal alle????? parayunnathu veronnu.. cheyunnathu vere….this is too bad…
  YYY u removed my comments….

 6. ബൂലോകത്തേയ്ക്ക് സ്വാഗതം.

  അങ്ങനെ ഇന്നത് എന്നൊന്നുമില്ല. എന്താണോ തോന്നുന്നത്, അതങ്ങ് എഴുതി തുടങ്ങുക… അത്ര തന്നെ… ആശംസകള്‍!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s